ഗുരുവായൂര്‍ സീറ്റ് തിരിച്ചെടുക്കണം;നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന് ഡി.സി.സി നേതൃത്വം;ലീഗുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണം

ഗുരുവായൂർ:യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന ആവശ്യവുമായി തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നതാണ് പ്രാദേശിക തലത്തിലെ ജനങ്ങളുടെ ആഗ്രഹമെന്ന് തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി.ഗുരുവായൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്ന ആവശ്യമാണ് ജില്ലാ നേതൃത്വം ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദീർഘകാലമായി മുസ്ലിം ലീഗിന്റെ കൈവശമുള്ള സീറ്റാണ് ഗുരുവായൂരെന്നും, എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന ആവശ്യം ശക്തമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

Advertisements

ഈ ആവശ്യം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം ലീഗുമായി ചര്‍ച്ച നടത്തേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. പ്രാദേശിക തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ ആവശ്യം ശക്തമായി ജില്ലാ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

Hot Topics

Related Articles