ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി മോദി; പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു

ദില്ലി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സിഎൻഐ സഭാ ദേവാലയത്തിലെ മതപരമായ ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച് ഓഫ് റിഡെംപ്ഷനിൽ ആണ് മോദി എത്തിയത്. 

Advertisements

പ്രാർത്ഥന ചടങ്ങുകളിലടക്കം അദ്ദേഹം പങ്കെടുത്തു. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. രാജ്യത്തിനും മോദിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.  

Hot Topics

Related Articles