സംസ്ഥാനത്ത് ആരോഗ്യ രംഗത്തിന് കരുത്ത്:സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ശക്തമാകും;72 ആശുപത്രികളിൽ 202 വിദഗ്ധ ഡോക്ടർ തസ്തികകൾക്ക് അനുമതി

തിരുവനന്തപുരം:സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് വലിയ കരുത്തായി പുതിയ ഡോക്ടർ തസ്തികകൾ.ആരോഗ്യ വകുപ്പിന് കീഴിലുള്ള 72 ആശുപത്രികളിലായി 202 സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർ തസ്തികകൾ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.വിവിധ ജില്ലകളിലെ ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, കൂടാതെ കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവയ്ക്കാണ് പുതിയ തസ്തികകൾ അനുവദിച്ചിരിക്കുന്നത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Advertisements

പുതിയ തസ്തികകൾ അനുവദിക്കുന്നതിലൂടെ സർക്കാർ ആശുപത്രികളിൽ കൂടുതൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനാകുമെന്നും, ഇതുവഴി പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോഎൻട്രോളജി 1, കാർഡിയോ തോറാസിക് സർജൻ 1, അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചത്.ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ 12, ജനറൽ സർജറി 9, ഗൈനക്കോളജി 9, പീഡിയാട്രിക്‌സ് 3, അനസ്‌തേഷ്യ 21, റേഡിയോ ഡയഗ്നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറൻസിക് മെഡിസിൻ 5, ഓർത്തോപീഡിക്‌സ് 4, ഇഎൻടി 1 എന്നീ വിഭാഗങ്ങളിലായാണ് നിയമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 14 തസ്തികകളും, വൈക്കം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 10 തസ്തികകളും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്.

Hot Topics

Related Articles