മംഗളം കോളേജ് ഓഫ് എൻജിനീയറിങ് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് പ്രൗഢമായ തുടക്കം

ഏറ്റുമാനൂർ: മംഗളം കോളേജ് ഓഫ് എൻജിനീയറിങ് എൻഎസ്എസ് യൂണിറ്റിന്റെ നമ്പർ:347 നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിന് ഡിസംബർ 23ന് ജെ.ബി.എൽ.പി സ്കൂൾ, പേരൂരിൽ പ്രൗഢമായ തുടക്കം കുറിച്ചു. ഡിസംബർ 29 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടന പരിപാടി വിവിധ സാമൂഹ്യ-വിദ്യാഭ്യാസ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

Advertisements

ഉദ്ഘാടന ചടങ്ങ് മാനവഗീതം ആലപനത്തോടെ ആരംഭിച്ചു. പരിപാടിയിലേക്ക് ഡോ. റാബി ജോൺസൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. എബ്രഹാം സി.ജെ അധ്യക്ഷത വഹിച്ചു. ക്യാമ്പ് സന്ദേശം ഡോ. എബ്രഹാം സി.ജെ തന്നെ നൽകി. സമൂഹത്തോടുള്ള ഉത്തരവാദിത്വവും സേവന മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തുന്നതിൽ എൻഎസ്എസ് ക്യാമ്പുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സന്തോഷ് മോൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുകയും ഉദ്ഘാടന പ്രസംഗം നടത്തുകയും ചെയ്തു. സാമൂഹ്യ സുരക്ഷ, നിയമബോധവത്കരണം, യുവതലമുറയുടെ പങ്ക് തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി.

ജി.ജെ.ബി.എൽ.പി സ്കൂൾ, പേരൂർ ഹെഡ്മിസ്ട്രസ് ഓമന മാത്യു ആശംസകൾ അർപ്പിച്ചു. സമൂഹ വികസന പ്രവർത്തനങ്ങളിൽ എൻഎസ്എസ് വോളന്റിയർമാർ നൽകുന്ന സേവനം പ്രശംസനീയമാണെന്ന് അവർ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ആൽബിൻ തോമസ്, സച്ചു ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ സമാപനത്തിൽ വോളന്റിയർ സെക്രട്ടറി ആദിത്യൻ അനിൽ നന്ദി രേഖപ്പെടുത്തി. സമൂഹ സേവനവും സഹവാസവും ലക്ഷ്യമാക്കി നടത്തുന്ന ക്യാമ്പ് പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles