കോട്ടയം: യുഡിഎഫും കോൺഗ്രസും മൃഗീയ ഭൂരിപക്ഷത്തിൽ വിജയിച്ച പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തന പാരമ്പര്യത്തിന്റെ കരുത്തിൽ ജെയ്ജി പാലയ്ക്കലോടി പ്രസിഡന്റ് ആകും. പള്ളിക്കത്തോട് പഞ്ചായത്തും പാമ്പാടി ബ്ലോക്ക് പഞ്ചായത്തും പിടിച്ചെടുക്കാൻ നിർണ്ണായക ശക്തിയായി പ്രവർത്തിച്ച കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയെ മൂന്നു മാസം കഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേയ്ക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി ആദ്യ ടേം തന്നെ ജെയ്ജി പാലയ്ക്കലോടിയ്ക്ക് നൽകിയത്.
15 ൽ 14 ലും നേടി ഭരണം പിടിച്ചെടുത്ത യുഡിഎഫിൽ ആദ്യത്തെ ടേം യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ജെയ്ജി പാലയ്ക്കലോടിയ്ക്ക് നൽകാൻ ധാരണയാകുകയായിരുന്നു. മുൻപ് ബിജെപിയുടെ കൈവശമിരുന്ന പള്ളിക്കത്തോട് മികച്ച പോരാട്ടത്തിലൂടെ കോൺഗ്രസ് തിരിച്ച് പിടിച്ചെടുത്തപ്പോൾ അതിന് നേതൃത്വം നൽകിയത് ജിജി അഞ്ചാനിയായിരുന്നു. അതു കൊണ്ടു തന്നെ ജിജി അഞ്ചാനിയ്ക്കായിരുന്നു പള്ളിക്കത്തോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കോൺഗ്രസ് പ്രഥമ പരിഗണന നൽകിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പള്ളിക്കത്തോട്ടിൽ നേടിയ വൻ വിജയത്തിന്റെ പേരിൽ ജിജി അഞ്ചാനിയെ എ.ഐ.സി.സി നേതൃത്വം പോലും അംഗീകരിക്കുകയും, അഭിനന്ദിയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജിജിയെ കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റിലേയ്ക്ക് പരിഗണിക്കണമെന്ന നിർദേശവും എ.ഐ.സി.സി നേതൃത്വം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു നൽകിയിരുന്നു. മൂന്നു മാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിലേയ്ക്കു പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജിജി അഞ്ചാനിയെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആദ്യ ടേമിൽ തന്നെ പരിഗണിക്കാതിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ജെയ്ജി പാലയ്ക്കലോടിയുടെ ഒന്നര വർഷത്തിന് ശേഷം പിന്നീട് ജിജി അഞ്ചാനിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആക്കുന്നതിനാണ് ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലത്തിന്റെ അടിസ്ഥാനത്തിലാകും സ്ഥാനം സംബന്ധിച്ചുളള തീരുമാനം ഉണ്ടാകുക. ഇതേ തുടർന്നാണ് ആദ്യത്തെ ഒന്നര വർഷം ജെയ്ജി പാലയ്ക്കലോടിയ്ക്ക് കോൺഗ്രസ് നേതൃത്വം നൽകിയത്.


