തിരുവനന്തപുരം:ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ധനകാര്യ കമ്മീഷൻ ചെയർപേഴ്സൺ പ്രൊഫ. കെ. എൻ. ഹരിലാലിൽ നിന്ന് റിപ്പോർട്ട് ഏറ്റുവാങ്ങി.ചടങ്ങിൽ ധനകാര്യ കമ്മീഷൻ അംഗവും ധനകാര്യ വകുപ്പ് സെക്രട്ടറിയുമായ കെ. ആർ. ജ്യോതിലാൽ, ധനകാര്യ കമ്മീഷൻ സെക്രട്ടറി പി. അനിൽ പ്രസാദ്, അഡ്വൈസർ പ്രൊഫ. കെ. കെ. ഹരിക്കുറുപ്പ് എന്നിവർ പങ്കെടുത്തു. റിപ്പോർട്ട് ഗവർണർ തുടർ നടപടികൾക്കായി സംസ്ഥാന സർക്കാരിന് കൈമാറും.2026–27 ധനകാര്യ വർഷത്തേക്കുള്ള ശുപാർശകളാണ് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് ലഭ്യമായതിന് ശേഷം, ശേഷിക്കുന്ന കാലയളവായ 2027–28 മുതൽ 2030–31 വരെയുള്ള ധനകാര്യ വർഷങ്ങളിലേക്കുള്ള ശുപാർശകൾ പിന്നീട് സമർപ്പിക്കുമെന്ന് ധനകാര്യ കമ്മീഷൻ അറിയിച്ചു.
കേന്ദ്ര ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, അതും പരിഗണിച്ചായിരിക്കും തുടർ ശുപാർശകൾ തയ്യാറാക്കുക.2024 സെപ്റ്റംബറിലാണ് ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷനെ സർക്കാർ നിയമിച്ചത്. രണ്ട് വർഷമാണ് കമ്മീഷന്റെ കാലാവധി. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിലും നികുതി വരുമാനത്തിലുമുന്നിന്ന് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറേണ്ട വിഹിതം സംബന്ധിച്ച ശുപാർശകൾ നൽകുന്നതാണ് ധനകാര്യ കമ്മീഷന്റെ പ്രധാന ഉത്തരവാദിത്വം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടൊപ്പം, പ്രാദേശിക സർക്കാരുകൾക്കായി വിവിധ തലങ്ങളിൽ നീക്കിവയ്ക്കുന്ന തുക അവയ്ക്കിടയിൽ എങ്ങനെ വിഭജിക്കണമെന്ന് സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലയാണ്.


