കൊച്ചി:ബലാത്സംഗക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി.രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി.മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് രംഗത്തെത്തിയ അതിജീവിതയെ കേസിൽ കക്ഷിയാക്കി ഹൈക്കോടതി ഉത്തരവിട്ടു. രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം സമർപ്പിക്കുമെന്ന് അറിയിച്ചു. സത്യവാങ്മൂലം നൽകാൻ അതിജീവിതയ്ക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.രാഹുലിനെതിരായ ആദ്യ കേസിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് രാഹുൽ വീണ്ടും മുൻകൂർ ജാമ്യം തേടിയത്.തന്നെ രാഹുൽ ബലാത്സംഗം ചെയ്തതായും, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിപ്പിച്ചതായുമാണ് യുവതിയുടെ പരാതി. കേസ് ഹൈക്കോടതി പിന്നീട് വീണ്ടും പരിഗണിക്കും.


