രക്തസ്രാവം തടയാൻ വെച്ച തുണി നീക്കിയില്ല; പ്രസവശസ്ത്രക്രിയയിൽ പിഴവെന്ന് പരാതി; വയനാട് മെഡിക്കൽ കോളേജിലെ ഗുരുതര ചികിത്സാപിഴവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

വയനാട്:പ്രസവത്തിന് ശേഷം 75 ദിവസം കഴിഞ്ഞ് യുവതിയുടെ ശരീരത്തിനുള്ളിൽനിന്ന് കോട്ടൺ തുണി പുറത്തുവന്ന സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപിഴവാരോപണം. സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജ് പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.പ്രസവ സമയത്ത് രക്തസ്രാവം നിയന്ത്രിക്കുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ വെച്ച കോട്ടൺ തുണി നീക്കം ചെയ്യാതിരുന്നതാണ് സംഭവത്തിന് കാരണമെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും ആരോപണം. പ്രസവത്തിന് ശേഷം വീട്ടിലെത്തിയതിന് പിന്നാലെ ശരീരത്തിനുള്ളിൽ എന്തോ ഇരിക്കുന്നതായി അനുഭവപ്പെട്ടതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

തുടർന്ന് കടുത്ത വയറുവേദനയും ദുർഗന്ധവും അനുഭവപ്പെട്ടു.പ്രസവം കഴിഞ്ഞ് 20 ദിവസത്തിന് ശേഷം ആശുപത്രിയിലെത്തി ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. കൂടുതൽ വെള്ളം കുടിക്കാനാണ് നിർദേശിച്ചതെന്നും യുവതി പറഞ്ഞു. എന്നാൽ ചികിത്സയ്ക്കുശേഷവും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല.ഇതിനിടെയാണ് പ്രസവം കഴിഞ്ഞ് 75-ാം ദിവസം കോട്ടൺ തുണി ശരീരത്തിൽനിന്ന് പുറത്തുവന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതര ചികിത്സാപിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രി ഒ.ആർ. കേളുവിനും പൊലീസിലും പരാതി നൽകി.അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Hot Topics

Related Articles