എസ്. എൻ. പുരം വി എച്ച് എസ് എസ് കോത്തല സ്കൂളിലെ കുട്ടികൾക്ക് പുതുവത്സര സമ്മാനം നൽകി എസ് ബി ഐ

എസ്. എൻ. പുരം: വി എച്ച് എസ് എസ് കോത്തല സ്കൂളിലെ കുട്ടികൾക്ക് പുതുവത്സര സമ്മാനമായി സ്മാർട്ട്‌ ക്ലാസ്സ്‌ റൂം തയ്യാറാക്കി നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ്‌, സി സി ടി വി ക്യാമറ, സ്പീക്കർ സിസ്റ്റം, കസേരകൾ കൂടാതെ റൂം മനോഹരമായി പെയിന്റിംഗ് നടത്തിയുമാണ് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിന്റെ സൗകര്യങ്ങൾ ഒരുക്കിയത്.

Advertisements

കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷാകുമാരി പി എസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ച ചടങ്ങിൽ
കൂരോപ്പട പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ എസ് വിനോദ് അധ്യക്ഷത വഹിച്ചു. എസ് ബി ഐ ആർ ബി ഒ രണ്ട് കോട്ടയം റീജിയണൽ മാനേജർ അനിത പി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പാമ്പാടി ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ സന്ധ്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും ,വാർഡ് മെമ്പർമാരായ നിധീഷ്മോൻ പി റ്റി, ശ്രീജമോൾ റ്റി എസ്, വീണമോൾ റ്റി, ആർ ബി ഓ രണ്ട് കോട്ടയം എച്ച് ആർ മാനേജർ ദിവ്യ ബാബു, എസ് ബി ഐ കൂരോപ്പട ബ്രാഞ്ച് മാനേജർ സനൽ ഫിലിപ്പ് ചെറിയാൻ, പി ടി എ പ്രസിഡന്റ്‌ രഞ്ജിത്ത് കെ കെ, പ്രിൻസിപ്പാൾ റസീന എസ് എന്നിവർ ആശംസകൾ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂളിന്റെ സ്നേഹോപഹാരം റീജിയണൽ മാനേജർക്ക് ഹെഡ്മാസ്റ്റർ നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ എസ് വിനോദിനെ ഹെഡ്മാസ്റ്റർ പൊന്നാടയിട്ട് ആദരിച്ചു. കൂരോപ്പട എസ് ബി ഐ മാനേജർ സനൽ ഫിലിപ്പ് ചെറിയാനെ പി ടി എ പ്രസിഡന്റ്‌ പൊന്നാടയിട്ട് ആദരിച്ചു. അധ്യാപികയായ ശുഭ എസ് നായർ നന്ദി പറഞ്ഞു.

Hot Topics

Related Articles