സി എം എസ് കോളേജ് സുവോളജി, ബോട്ടണി വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ സഹകരണത്തോടുകൂടി നടത്തപ്പെടുന്ന ദേശീയ സെമിനാർ ഉദ്ഘാടനം കേരള വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കണ്ണൻ സി എസ് വാരിയർ നിർവഹിക്കുകയും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. അഞ്ജു ശോശൻ ജോർജ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
രണ്ടുദിവസത്തെ ഈ സമ്മേളനത്തിൽ പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ. രാധാകൃഷ്ണൻ ഇ .കെ ( പ്രൊഫസർ, സ്കൂൾ ഓഫ് ബയോ സയൻസസ്,എംജി യൂണിവേഴ്സിറ്റി), പ്രൊഫ.ഡോ.ജോമി അഗസ്റ്റിൻ (വിസിറ്റിംഗ് പ്രൊഫസർ ,എൻ ഐ പി എസ് ടി,എം ജി യൂണിവേഴ്സിറ്റി), ഡോ. സൈലാസ് വി. പി(അസോ. പ്രൊഫസർ, സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ സയൻസസ് & ഡയറക്ടർ, എ സി ഇ എസ് എസ് ഡി ,എം ജി യൂണിവേഴ്സിറ്റി), ഡോ.ജയദേവ് നാരായണൻ (റിട്ട. ജോ. ഡയറക്ടർ, കേരള മൃഗസംരക്ഷണ വകുപ്പ്), ഷാജി കെ. എം (അമൃതം ആയുർവേദ നഴ്സറി) പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോളേജിനകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിലെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ശാസ്ത്രീയ സംവദനത്തിന് അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.


