പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഭർത്താവിനെതിരെ യുവമോർച്ച നടപടി സ്വീകരിച്ചു. പാലക്കാട് വെസ്റ്റ് ജില്ലയിലെ സംഘടനാ ഭാരവാഹിത്വത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് വേണുഗോപാല്‍ അറിയിച്ചു.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. നടപടിക്ക് പിന്നില്‍ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയായ യുവതിയുടെ ഭർത്താവും രംഗത്തെത്തി.
തന്റെ കുടുംബജീവിതം തകർത്തുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന ഡിജിപിക്കും അദ്ദേഹം പരാതി നല്‍കി. വിവാഹിതയാണെന്ന കാര്യം അറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് അവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ യുവതിയെ വശീകരിച്ചുവെന്നും ഭർത്താവ് ആരോപിച്ചു. ഇതുമൂലം തനിക്ക് ഗുരുതരമായ മാനനഷ്ടം സംഭവിക്കുകയും കുടുംബജീവിതം തകരുകയും ചെയ്തുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (BNS) 84-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. എന്നാല്‍, യുവതിയെ പരിചയപ്പെട്ടത് ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണെന്നും, പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. ഈ വാദം യുവതിയുടെ ഭർത്താവ് പൂർണമായി തള്ളിക്കളഞ്ഞു.


