സ്‌കിൻ കെയർ വിഡിയോകൾ നിർത്തൂ, ജീവിതശൈലി മാറ്റൂ; സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെച്ച് റുജുത ദിവേക്കർ

ഹെൽത്ത്‌ ഡെസ്ക് :സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവുമധികം ശ്രദ്ധ നേടുന്നത് സ്‌കിൻ കെയർ വിഡിയോകളാണ്. ഇൻസ്റ്റഗ്രാം തുറന്നാൽ രാവിലെയും രാത്രിയും പുരട്ടേണ്ട ക്രീമുകളും സെറമുകളും, ഓരോ ചർമ്മതരത്തിനും അനുയോജ്യമായ ഉത്പന്നങ്ങളുടെ നീണ്ട പട്ടികയും ഉൾക്കൊള്ളുന്ന വിഡിയോകൾ അനവധി. എന്നാൽ ഇവയുടെ വില കണ്ട് പലരും ഞെട്ടിപ്പോകുന്ന അവസ്ഥയുമുണ്ട്. ചെറിയ അളവിലുള്ള ഉത്പന്നങ്ങൾക്ക് പോലും ആയിരക്കണക്കിന് രൂപ ചെലവാകുന്നു.എന്നാൽ തിളങ്ങുന്ന ചർമ്മത്തിന് ഇത്തരം വിലയേറിയ ഉത്പന്നങ്ങൾ ആവശ്യമില്ലെന്ന നിലപാടാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേക്കർ പങ്കുവെക്കുന്നത്.

Advertisements

ബോളിവുഡ് താരം കരീന കപൂർ ഉൾപ്പെടെയുള്ളവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള റുജുത, ആരോഗ്യകരമായ ജീവിതശൈലിയാണ് മനോഹരമായ ചർമ്മത്തിന്റെ യഥാർത്ഥ രഹസ്യമെന്ന് പറയുന്നു.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്, വീട്ടിൽ തന്നെ പിന്തുടരാവുന്ന നാല് ലളിതമായ സ്‌കിൻ കെയർ ദിനചര്യകൾ റുജുത വിശദീകരിച്ചത്.നന്നായി വെള്ളം കുടിക്കുക ശരീരത്തിലെ ജലാംശം നിലനിർത്തുന്നതാണ് തിളക്കമുള്ള ചർമ്മത്തിനുള്ള ആദ്യപടി. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കണം. വെള്ളക്കുപ്പി എപ്പോഴും കണ്ണിൽപ്പെടുന്ന സ്ഥലത്ത് വച്ച് ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം വളർത്തുക.നേരത്തെ ഉറങ്ങുകവിലകൂടിയ ക്രീമുകളേക്കാൾ പ്രാധാന്യമുള്ളതാണ് നല്ല ഉറക്കം. ശരിയായ വിശ്രമം ലഭിക്കുമ്പോൾ ചർമ്മകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും കൊളാജൻ ഉത്പാദനം വർധിക്കുകയും ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണിന് താഴെയുള്ള വീക്കം, കറുത്ത പാടുകൾ എന്നിവ കുറയാനും ഉറക്കം സഹായകമാണ്.വ്യായാമം ജീവിതശൈലിയാക്കുക പതിവായി വ്യായാമം ചെയ്യുന്നത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം.സ്‌കിൻ കെയർ വിഡിയോകൾ അമിതമായി കാണുന്നത് ഒഴിവാക്കുക സോഷ്യൽ മീഡിയയിലെ പല സ്‌കിൻ കെയർ വിഡിയോകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് റുജുത മുന്നറിയിപ്പ് നൽകുന്നു.

അമിത പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ഉത്പന്നങ്ങളിൽ വീഴാതിരിക്കുക. ആവശ്യമെങ്കിൽ ചർമ്മരോഗ വിദഗ്ധരുടെ സഹായം തേടുക. താൻ സ്‌കിൻ കെയർ ദിനചര്യ പറയുന്ന വിഡിയോകൾ കാണാറില്ലെന്നും റുജുത വ്യക്തമാക്കുന്നു.പ്രായത്തിനനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ആരോഗ്യകരമായ ചർമ്മം നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് റുജുത ഓർമ്മിപ്പിക്കുന്നു. വിലകൂടിയ ക്രീമുകളിലോ സെറമുകളിലോ അല്ല, ജീവിതശൈലിയിലെ ചെറിയ, ആരോഗ്യകരമായ തീരുമാനങ്ങളിലാണ് യഥാർത്ഥ സൗന്ദര്യത്തിന്റെ അടിസ്ഥാനം.

Hot Topics

Related Articles