ഹെൽത്ത് ഡെസ്ക്:ഉറങ്ങുന്നതിന് മുന്‍പ് എന്ത് കഴിക്കുന്നു എന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു. നല്ല ഉറക്കം ഉറപ്പാക്കാന്‍ ഉറങ്ങും മുന്‍പ് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ.
എരിവുള്ള ഭക്ഷണങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെഞ്ചെരിച്ചിലും ദഹനക്കേടും വിളിച്ചു വരുത്തുന്നവയാണ് എരിവുള്ള ഭക്ഷണങ്ങള്‍. ഇത്തരമൊരു ആഹാരം കഴിച്ച് കിടന്നാല്‍ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകാന്‍ സാധ്യത കൂടുതലാണ്. ഇത് അസ്വസ്ഥതയും ഉറക്കക്കുറവും ഉണ്ടാക്കും.
വറുത്ത ആഹാരങ്ങള്‍
എണ്ണയില്‍ വറുത്ത കറുമുറ വിഭവങ്ങള്‍ വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരമൊരു ഭക്ഷണം ഉറക്കത്തിനും തടസമാകും.
മധുര പലഹാരങ്ങള്‍
ഉറങ്ങുംമുന്‍പ് മധുരപലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണമാകും. ഇതുമൂലം ശരീരം അസ്വസ്ഥമാകുകയും ഉറക്കത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ചെയ്യും.
മാംസാഹാരങ്ങള്‍
മാംസാഹാരങ്ങളില്‍ കൂടുതലായി കലോറി അടങ്ങിയിരിക്കുന്നതിനാല്‍ രാത്രി വൈകി കഴിക്കുന്നത് ദഹനത്തിന് കൂടുതല്‍ സമയം എടുക്കും. ഇതുവഴി നെഞ്ചെരിച്ചിലും ദഹനക്കേടും ഉറക്കക്കുറവും ഉണ്ടാകാം.
സിട്രസ് പഴങ്ങള്‍
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ആമാശയപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആസിഡ് റിഫ്ലക്സിനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനും ഇത് കാരണമാകും.
ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കണമെന്നും ശ്രദ്ധിക്കണം. അധികമായി ഭക്ഷണം കഴിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കും. ചെറിയ അളവില്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം പൂര്‍ത്തിയാക്കുകയും ചെയ്യുന്നതാണ് ആരോഗ്യകരം.


