വൈ.എം.സി.എ പുതുവത്സര കുടുംബ സംഗമം ജനുവരി 11 ഞായറാഴ്ച : സിനിമാ താരം വിജയ രാഘവന് വൈ.എം.സി.എ ഓണററി ലൈഫ് മെമ്പർഷിപ് നൽകി ആദരിക്കും

കോട്ടയം : വൈ.എം.സി.എ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര കുടുംബ സംഗമം ജനുവരി 11 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സി.എം.എസ് വാലിയിലുള്ള വൈ.എം.സി.എ ക്യാംപസിൽ നടക്കുന്നതാണ്. വൈ.എം.സി.എ എക്കുമെനിക്കൽ ക്വയർ, സെന്റ് തോമസ് യൂത്ത് കോറൽ, സിറിയൻ മെലഡീസ്, അസെൻഷൻ ചർച്ച് ക്വയർ, പീറ്റേഴ്‌സ് സിംഫണി എന്നിവർ കരോൾ ഗാനങ്ങൾ അവതരിപ്പിക്കും. സിനിമാ താരം വിജയ രാഘവന് വൈ.എം.സി.എ ഓണററി ലൈഫ് മെമ്പർഷിപ് നൽകി ആദരിക്കുന്നതാണ്. ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.പി.സന്തോഷ് കുമാർ, വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്സ് തോമസ് എന്നിവർ പങ്കെടുക്കും. വൈ.എം.സി.എ യിൽ 50 വർഷം പിന്നിട്ട സീനിയർ അംഗങ്ങളെ ആദരിക്കുന്നതാണ്.

Advertisements

Hot Topics

Related Articles