കോട്ടയം :
കോട്ടയം നാദോപാസന സംഗീത സഭയുടെ മുപ്പത്തിയഞ്ചാം വാർഷികപരിപാടിയു ടെ ഉൽഘാടന വേളയിലാണ് കോട്ടയം സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ പ്രശസ്ത കർണാടക സംഗീതജ്ഞൻ അഭിഷേക് രഘുറാമിന്റെ സംഗീത കച്ചേരി അരങ്ങേറിയത്. കോട്ടയം നഗരസഭ അധ്യക്ഷൻ എം പി സന്തോഷ് കുമാർ ഭദ്രദീപം തെളിച്ച് വാർഷിക പരിപാടിക്ക് തുടക്കം കുറിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, തിരുവിഴ ജയശങ്കർ, പൊൻകുന്നം രാമചന്ദ്രൻ, മാതങ്കി സത്യമൂർത്തി എന്നിവർ പങ്കെടുത്തു. അഭിഷേകിന്റെ സംഗീത വിസ്മയത്തിന് ഗോകുൽ ആലങ്കോട് വയലിൻ, കിഷോർ രമേശ് മൃദംഗം, വാഴപ്പള്ളി കൃഷ്ണ കുമാർ ഘടം എന്നിവർ പക്കമൊരുക്കി. പതിനൊന്നാം തിയതി രാവിലെ ഒൻപത് മണിക്ക് തിരുവിഴ ജയശങ്കർ അവർകളുടെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം പശ്ചിമ ബംഗാൾ ഗവർണർ ഡോ വി സി ആനന്ദബോസ് നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. മന്ത്രി വി എൻ വാസവൻ ഉപഹാരം സമർപ്പിക്കും. അഡ്വ സുരേഷ് കുറുപ്പ് തിരുവിഴ ജയശങ്കറിനെകുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ചോൺ കർമ്മം നിർവഹിക്കും.തുടർന്ന് ജയ്സൺ ജെ നായർ അവതരിപ്പിക്കുന്ന രാഗസുധാരസം, നവതി സദ്യ, പഞ്ചരത്നകീർത്തന ആലാപനം തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.


