യുഡിഎഫിലേക്ക് മടങ്ങിപ്പോകും എന്ന ചർച്ചകളെ തള്ളി ജോസ് കെ മാണി : സമരപരിപാടികളിൽ പങ്കെടുക്കാതിരുന്നത് സ്വകാര്യ ആവശ്യവുമായി കേരളത്തിന് പുറത്തായതിനാൽ : പുറമേ നടക്കുന്ന ചർച്ചകളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല: നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ

കോട്ടയം : കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ ചർച്ചകളെ പൂർണമായും തള്ളിക്കളഞ്ഞ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് മുന്നണി വിടുമെന്നപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ജോസ് കെ മാണി , ഇത്തരം ചർച്ചകൾ ഒന്നും ഇപ്പോൾ നടക്കുന്നതേയില്ലന്നും വ്യക്തമാക്കി. ഒഴിച്ചുകൂടാനാവാത്ത ചില യാത്രകളിൽ ആയതിനാലാണ് എൽഡിഎഫിന്റെ സമരപരിപാടികളിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.

Advertisements

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങൾ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയിൽ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുൻകൂർ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാർട്ടിയുടെ മുഴുവൻ M.L.A മാരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട് ഇതിൻ്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോൾ പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതിനെതിരായി അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താൻ മാത്രമേ ഉതുകകയുള്ളൂ കേരള കോൺഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

Hot Topics

Related Articles