ചിങ്ങവനം ചിങ്ങവനം കരിമ്പിൽ ശ്രീമഹാദേവർ ക്ഷേത്രത്തിലെ മോഷണം; ഓട്ട് നിലവിളക്കും വാൽക്കിണ്ടിയും മോഷ്ടിച്ചു : മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ആൾ അറസ്റ്റിൽ

കോട്ടയം : ചിങ്ങവനം ചിങ്ങവനം കരിമ്പിൽ ശ്രീ
മഹാദേവർ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ഓട്ട് നിലവിളക്കും വാൽക്കിണ്ടിയും മോഷ്ടിച്ച കേസിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് വെള്ളൂത്തുരുത്തി പുത്തൻപറമ്പിൽ വീട്ടിൽ അനിൽകുമാർ കെ.കെ (58) യെ ആണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് പുലർച്ചെ വല്യമ്പലത്തിൽ നിത്യ പൂജയ്ക്കായി സൂക്ഷിച്ചിരുന്ന നാലായിരം രൂപാ വില വരുന്ന ഒരു ഓട്ട് നിലവിളക്കും ഉദ്ദേശം ആയിരത്തിഅഞ്ഞൂറ് രൂപാ വീതം വിലവരുന്ന രണ്ട് ഓട്ട് വാൽക്കിണ്ടിയും ഉൾപ്പടെ ഉദ്ദേശം എഴായിരം രൂപയുടെ വസ്തുക്കൾ ആണ് പ്രതി മോഷ്ടിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. പ്രതി അനിൽ കുമാർ മോഷണം, എൻ ഡി പി എസ് , പോക്സോ ഉൾപ്പടെ 23 ഓളം കേസുകളിൽ പ്രതിയാണ്.

Advertisements

Hot Topics

Related Articles