കടുത്തുരുത്തി:
ഇറുമ്പയം,പൊതി അറുന്നൂറ്റി മംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ എച്ച്പി ഗ്യാസ് സർവീസ് നടത്തിയിട്ട് രണ്ടുമാസത്തോളമായിഎന്ന് കൃത്യമായി സർവീസ് നടത്തുന്നില്ല എന്നുംആക്ഷേപം.
സെറ്റിൽമെന്റ് കോളനി ഉൾപ്പെടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇറുമ്പയത്തെ ജനങ്ങൾക്ക് ഗ്യാസ് എടുക്കണമെങ്കിൽ ഗ്യാസിന്റെ പൈസ കൂടാതെ 500ലധികം രൂപ ഓട്ടോക്കൂലി കൊടുക്കുകയും ഒരു ദിവസത്തെ തൊഴിൽ നഷ്ടപ്പെടുത്തുകയും വേണം. കടുത്തുരുത്തി ബിംബീസ് ഗ്യാസ് ഏജൻസിക്ക് എതിരെയാണ് നാട്ടുകാർ ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത്. കടുത്തുരുത്തിയിലാണ് ഇവരുടെ ഓഫീസ് പ്രവർത്തിച്ചിരുന്നു എങ്കിലും അടുത്തകാലത്ത് അത് മുട്ടുചിറയിലേക്ക് മാറ്റിയതും നാട്ടുകാർക്ക് കൂടുതൽ തലവേദനയായി.
ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ല എന്നും എടുത്താൽ തന്നെ മാന്യ അല്ലാത്ത പ്രതികരണമാണ് അവിടെ നിന്ന് ഉണ്ടാവുമെന്നും നാട്ടുകാർ പറയുന്നു. മുൻപ് പെരുവ ശാന്തിപുരം പ്രദേശങ്ങളിൽ നിന്നും ആളുകൾ ഇതേ പരാതിയുമായി എത്തിയിരുന്നത് ദൃശ്യ റിപ്പോർട്ട് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലും ഓട്ടോ കൂലിയും മുടക്കി ഓഫീസിലും ഗോഡൗണിലും ചെന്നാലും പലപ്പോഴും ഗ്യാസ് കിട്ടാറില്ല എന്നും പറയുന്നു. പ്രായമായവരും ക്യാൻസർ ഉൾപ്പെടെയുള്ള ബൈപ്പാസ് ചെയ്ത ആളുകൾ ഉൾപ്പെടെ വസിക്കുന്ന ഈ പ്രദേശത്തേക്ക് കൃത്യമായി ഗ്യാസ് എത്തിച്ചില്ല എങ്കിൽ ഓഫീസും ഗോഡൗൺ ഉൾപ്പെടെ ഉപരോധിക്കാനും, പ്രധാനമന്ത്രി, കളക്ടർ, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനും തയ്യാറാവുകയാണ് നാട്ടുകാർ.


