സർക്കാർ റവന്യൂ പുറമ്പോക്ക് കയ്യേറ്റം നടപടി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

 കോട്ടയം- ചിങ്ങവനം   പനച്ചിക്കാട് വില്ലേജിൽ സായിപ്പ് കവല ഭാഗത്ത് റവന്യൂ  പുറമ്പോക്ക് മെയിൻ റോഡിനോട് ചേർന്ന് വേലികെട്ടിതിരിച്ച് ബോർഡ് സ്ഥാപിച്ചിരുന്ന 23 സെന്റ് ഭൂമി സ്വകാര്യ വ്യക്തി സംരക്ഷണവേലി പൊളിച്ചുമാറ്റി ഇതിൽ സ്ഥാപിച്ചിരുന്ന സർക്കാർ ബോർഡ് മാറ്റി സ്ഥാപിക്കുകയും ഈ ഭൂമിയിൽ കൂടി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് വഴിവെട്ടുകയും ചെയ്തിരിക്കുകയാണ് ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്നതിന് സമാനമായി മറ്റൊരു ടാർ റോഡ് ഉള്ളപ്പോൾ സർക്കാർ ഭൂമി ഘട്ടം ഘട്ടമായി കയ്യേറുന്നതിന്റെ ഭാഗമായിട്ടാണ് ഈ കയ്യേറ്റത്തെ കാണാൻ കഴിയുന്നത് ഇത് സംബന്ധിച്ച് പാർട്ടി കോട്ടയം ജില്ലാ കളക്ടർക്കും കോട്ടയം തഹസിൽദാർക്കും പനച്ചിക്കാട് വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും തുടർനടപടി ഒന്നും സ്വീകരിച്ചതായി കാണുന്നില്ല. 

Advertisements

റവന്യൂ ഉദ്യോഗസ്ഥന്മാർ  ഈഭൂമി കയ്യേറുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതായിട്ടാണ് കാണാൻ കഴിയുന്നത് മുൻപ്ഒരിക്കൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം കളക്ട് ചെയ്യുന്നതിന് വേണ്ടി ഈ ഭൂമിയിൽ സ്ഥാപിച്ച ബക്കറ്റ് വില്ലേജ് ഓഫീസർ നിർബന്ധപൂർവ്വം നീക്കം ചെയ്യുകയുണ്ടായി അതുപോലെതന്നെ ഒരു പാവപ്പെട്ട വ്യക്തി ഈ ഭൂമിയിൽ  പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട്ഷെഡ്കെട്ടി ബിസിനസ്ചെയ്യാൻ ശ്രമിച്ചപ്പോഴുംവില്ലേജ് ഓഫീസർഅതിന് തടസ്സം സൃഷ്ടിക്കുകയുണ്ടായി എന്നാൽഇപ്പോൾനടക്കുന്ന കയ്യേറ്റംസമ്പന്നനും രാഷ്ട്രീയസ്വാധീനംഉള്ള വ്യക്തിയുംആയതിനാൽ വില്ലേജ് ഓഫീസറോ ബന്ധപ്പെട്ടറവന്യൂ ഉദ്യോഗസ്ഥന്മാരോപരാതി ലഭിച്ചിട്ടുംനടപടി സ്വീകരിച്ചിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ആയതിനാൽഈഭൂമി എത്രയുംപെട്ടെന്ന് കയ്യേറ്റകാരനിൽ നിന്നുംഒഴിപ്പിച്ച് സംരക്ഷിക്കുന്നതിന് ആവശ്യമായനടപടി സ്വീകരിക്കാത്തപക്ഷം ഈ ആവശ്യം ഉന്നയിച്ച്  ഈമാസംപതിനേഴാം തീയതി വെൽഫെയർ പാർട്ടി പനച്ചിക്കാട് വില്ലേജ്ഓഫീസിന് മുമ്പിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽധർണ നടത്തുമെന്ന്പാർട്ടി നേതാക്കന്മാരായ ബൈജു സ്റ്റീഫൻ അർച്ചനപ്രജിത്ത് ദീപാ രതീഷ് തുടങ്ങിയവർ അറിയിച്ചു

Hot Topics

Related Articles