കുറവിലങ്ങാട് കെഎസ്ആർടിസി ബസ് തടഞ്ഞു : ചങ്ങനാശ്ശേരിയിൽ ആശുപത്രി അടച്ചു ; പ്രതിഷേധവുമായി ബിജെപി ; കോട്ടയം ജില്ലയിൽ പണിമുടക്ക് പൂർണ്ണം

കോട്ടയം : ജില്ലയിൽ പൊതുപണിമുടക്ക് പൂർണ്ണം. സംയുക്ത തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്കിൽ കുറവിലങ്ങാട് കെ എസ് ആർടിസി ബസ് തടഞ്ഞു. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോയ സൂപ്പർ ഫാസ്റ്റ് ബസ് ആണ് തടഞ്ഞത്. രാവിലെ 10 മണിയോടെ തുടങ്ങിയ പ്രകടനത്തിൽ ടൗണിൽ തുറന്ന കടകളും ബാങ്കുകളും പ്രകടനക്കാർ അടപ്പിച്ചു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന പ്രൈമറി ഹെൽത്ത് സെൻറർ അടച്ചിട്ടു.
ആശുപത്രിയിലെത്തി മടങ്ങി നിരവധിപേർ. പന്ത്രണ്ടാം തീയതി ആശുപത്രി അവധി എന്ന ഗേറ്റിനു മുൻപിൽ പോസ്റ്റർ പതിച്ചിന്നു. ആശുപത്രി അടച്ചിട്ടതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.

Advertisements

Hot Topics

Related Articles