ആരോഗ്യം ആനന്ദം’: സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് ഫെബ്രുവരി 24 

കോട്ടയം: ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് നടത്തുന്ന ‘ആരോഗ്യം ആനന്ദം’ ഹെൽത്ത് ക്യാമ്പയിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ്, രക്ത പരിശോധന, നേത്ര പരിശോധന, ബോധവത്ക്കരണം എന്നിവ നടത്തും. ഫെബ്രുവരി 24 ന് രാവിലെ പത്തിന് ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ  നടത്തുന്ന പരിപാടി ചങ്ങനാശേരി നഗരസഭാ അധ്യക്ഷൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസഫ് ചാക്കോ അധ്യക്ഷത വഹിക്കും.

Advertisements

ഉദഘാടനത്തിനു മുന്നോടിയായി ചങ്ങനാശ്ശേരി നഗരസഭാ ഓഫീസ് മുതൽ ടൗൺ ഹാൾ വരെ നടത്തുന്ന വാക്കത്തൺ വാർഡ് കൗൺസിലർ പ്രസന്നകുമാരി ഫ്്ളാഗ് ഓഫ് ചെയ്യും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിലൂടെ അർബുദം ഉൾപ്പടെയുള്ള ജീവിതശൈലീ രോഗങ്ങളെ അകറ്റുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

Hot Topics

Related Articles