മയക്കുമരുന്നു മാഫിയ തലവനെ മെക്സിക്കോ വെടിവച്ചു കൊന്നു; രാജ്യത്ത് സംഘർഷം 

ക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ’ തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എല്‍ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തില്‍. എല്‍ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളില്‍ സായുധരായ ഗുണ്ടാസംഘങ്ങള്‍ തെരുവിലിറങ്ങി. വാഹനങ്ങള്‍ തീയിടുകയും റോഡുകള്‍ തടയുകയും ചെയ്തു. പ്രധാന പാതകളില്‍ ട്രക്കുകളും ബസ്സുകളും തടഞ്ഞുനിർത്തി കാർട്ടല്‍ അംഗങ്ങള്‍ തീയിട്ടു. ഇത് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങളെ പൂർണമായും തകർത്തു.

Advertisements

മെക്സിക്കൻ സുരക്ഷാ സേനയും മയക്കുമരുന്ന് സംഘങ്ങളും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. സായുധരായ തോക്കുധാരികള്‍ പരസ്യമായി തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അമേരിക്കയും മെക്സിക്കോയും ഒരുപോലെ തിരയുന്ന കുപ്രസിദ്ധ കുറ്റവാളിയായിരുന്നു എല്‍ മെഞ്ചോ. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കോടിക്കണക്കിന് രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘർഷം ബാധിച്ച പ്രദേശങ്ങളില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. എല്‍ മെഞ്ചോയുടെ മരണം കാർട്ടലുകള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന് വഴിമാറുമോ എന്ന ആശങ്കയിലാണ് മെക്സിക്കൻ സർക്കാർ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയാ തലവനായിരുന്നു ഇയാള്‍.

Hot Topics

Related Articles