വാഴൂർ സെൻറ് പീറ്റേഴ്സ് ഇടവക ചെറിയമഠത്തിൽ വന്ദ്യ വലിയ യാക്കോബ് കത്തനാരുടെ ഓർമ്മ ആചരിച്ചു

പുളിക്കൽ കവല : വാഴൂർ സെൻറ് പീറ്റേഴ്സ് ഇടവകയുടെ സ്ഥാപക വികാരിയും മലങ്കര സഭയിലെ പ്രമുഖ വൈദികനുമായിരുന്ന ചെറിയമഠത്തിൽ വന്ദ്യ. വലിയ യാക്കോബ് കത്തനാരുടെ ഓർമ്മയും ചെറിയ മഠത്തിൽ ചെറിയ യാക്കോബ് കത്തനാർ,സീ ജെ സ്കറിയാ മൽപ്പാൻ സി ഐ ജേക്കബ് കശീശാ എന്നീ ശ്രേഷ്ഠ വൈദികരുടെയും ഓർമ്മ മാതൃ ദേവാലയമായ വാഴുർ സെൻ്റ് പീറ്റേഴ്സ് പള്ളിയിൽ ആചരിച്ചു. കോട്ടയം ഭദ്രാസന മുൻ സെക്രട്ടറിയും വാഴൂർ പള്ളി ഇടവകയുടെ മുൻവികാരിയുമായിരുന്ന പെരിയോർമറ്റത്തിൽ ഫാ .പി .കെ സക്കറിയ വിശുദ്ധ കുർബാന അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.

Advertisements

സഭയുടെ വിശ്വാസവും ആചാരവും ഹൃദയത്തോട് ചേർത്തുനിർത്തി വിശ്വാസ സമൂഹത്തെ സത്യവിശ്വാസ പാതയിൽ നയിച്ച വന്ദ്യ പിതാവായിരുന്നു ചെറിയ മഠത്തിൽ വലിയ യാക്കോബ് കത്തനാരെന്നും സമൂഹത്തിനും സഭയ്ക്കും അദ്ദേഹം നൽകിയ അതുല്യ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണെന്നും ഫാ.പി.കെ സഖറിയ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.ശ്രാദ്ധ പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. അലക്സ് തോമസ് നാഴൂരിമറ്റത്തിൽ, സഹവികാരി ജോൺ സ്കറിയ നടുത്തൊട്ടിയിൽ കാർമികത്വം വഹിച്ചു.കൈസ്ഥാനി എം. എ അന്ത്രയോസ് മറ്റത്തിൽ, രാജൻ ഐസക്ക് കണ്ണന്താനം എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles