നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 23 മുതൽ 

കൈനടി: നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവത്സവം 2026 മാർച്ച്‌ 23ന് വൈകിട്ട് 6.15ന് കൊടിയേറി 2026 ഏപ്രിൽ 1ന് വൈകിട്ട് ആറാട്ടോടു കൂടി പര്യവസാനിക്കുന്നതാണ്. ഏഴാം ഉത്സവം ഉച്ചക്ക് 12 മണിക്ക് ഉത്സവബലി ദർശനം, എട്ടാം ഉത്സവം രാവിലെ 7.30 മുതൽ പറയ്ക്കെഴുന്നള്ളത്ത്, ദേവിയുടെ തിരുനാളായ ഒൻപതാം ഉത്സവം ഉച്ചക്ക് 12 മണിക്ക് ഉച്ചപ്പൂജ ദർശനം, വൈകിട്ട് 7 മണിക്ക് സേവ, ദീപാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്‌.  കലാമണ്ഡപത്തിൽ വൈകിട്ട് ദീപാരാധനക്കു ശേഷം ഒന്നാം ഉത്സവത്തിന് കലാനിലയം അനിൽ കുമാർ, ശ്യാം കുമാർ പി എസ് നീലംപേരൂർ എന്നിവർ അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം ഓട്ടം തുള്ളൽ, രണ്ടാം ഉത്സവം ശിവാലയ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നടന വിസ്മയം, മൂന്നാം ഉത്സവത്തിന് ഉദിക്കാമല യോഗ ക്ലബ്‌ അവതരിപ്പിക്കുന്ന യോഗ പ്രദർശനവും യോഗ നൃത്തവും, നാലാം ഉത്സവത്തിന് ഈര കൂട്ടുമ്മേലമ്മ കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 

Advertisements

 അഞ്ചാം ഉത്സവം മാടവന ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിക്കുന്ന ഗീതവും വേദവും എന്ന പ്രഭാഷണം തുടർന്ന് ദേവിവിലാസം തിരുവാതിര സംഘം നീലംപേരൂർ അവതരിപ്പിക്കുന്ന തിരുവാതിര, ആറാം ഉത്സവം ഭക്തി ഗാന ഗന്ധർവ്വൻ ശ്രീ കണ്ണൻ ജി നാഥ് അവതരിപ്പിക്കുന്ന ഭക്തി സംഗീത സദസ്സ്, ഏഴാം ഉത്സവം കൊല്ലം തപസ്യ കലാസംഘം അവതരിപ്പിക്കുന്ന ഛത്രപതി ശിവജി ബാലെ, എട്ടാം ഉത്സവം കല്യാണ സൗഗന്ധികം കഥകളി, ഒൻപതാം ഉത്സവം രാവിലെ 7 മണി മുതൽ ശ്രീ കൃഷ്ണ നാരായണീയ സംഘം വാലടി അവതരിപ്പിക്കുന്ന നാരായണീയ പാരായണം എന്നീ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Hot Topics

Related Articles