വേനല്‍ക്കാലത്ത് ചില ചെടികള്‍ വീട്ടില്‍ വളർത്തിയാല്‍ തണുപ്പ് ലഭിക്കും ! ഈ ചെടികൾ ഏതെല്ലാം ? അറിയാം 

കൊച്ചി : ചൂടുകാലം ആയാല്‍ പിന്നെ പറയേണ്ട, വീടിന് അകത്തും പുറത്തും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ എസിയും ഫാനും ആശ്രയിക്കുന്നവരാണ് കൂടുതലും.എന്നാല്‍ കറന്റ് ബില്ല് കൂട്ടുന്നതിന് ഇത് കാരണമാകും. എന്നാല്‍ വേനല്‍ക്കാലത്ത് ചില ചെടികള്‍ വീട്ടില്‍ വളർത്തിയാല്‍ തണുപ്പ് ലഭിക്കുമെന്ന് എത്രപേർക്കറിയാം. അങ്ങനെയുള്ള ചില ചെടികള്‍ പരിചയപ്പെട്ടാലോ? അതില്‍ ഒന്ന് മണി പ്ലാന്റാണ്. പല വീടുകളിലും സാധാരണയായി മണി പ്ലാന്റ് വളർത്താറുണ്ട്. വെള്ളം നിറച്ച ഒരു ഗ്ലാസ് കുപ്പിയിലോ പാത്രത്തിലോ മണ്ണില്ലാതെ തന്നെ ഇത് വളർത്താം. ഓക്സിജൻ കൂടുതലായി പുറത്തുവിടുന്നവയാണ് മണി പ്ലാന്റ്. ഇത് വേനല്‍ക്കാലത്ത് വീടിനുള്ളില്‍ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.

Advertisements

മറ്റൊന്ന് ഫിലോഡെൻഡ്രോണ്‍ ആണ്. ഹൃദയാകൃതിയില്‍ ആകർഷകമായ ഇലകളുള്ള ഫിലൊഡെൻഡ്രോണ്‍ മണ്ണില്ലാതെ വളരുന്ന ചെടിയാണ്. കുറച്ചുവെളിച്ചം മാത്രം മതിയാകും. വീടിന് തണുപ്പ് നല്‍കാൻ ഇത് സഹായിക്കും. അടുത്തത് സ്‌പെെഡർ പ്ലാന്റാണ്. ഇവ വീട്ടിനുള്ളില്‍ വായു ശുദ്ധീകരിക്കാനും വീട് തണുപ്പിക്കാനും സഹായിക്കുന്നു. മറ്റൊന്ന് പീസ് ലില്ലിയാണ്. വെളുത്ത പൂക്കളുള്ള ഈ ചെടി ഇൻഡോർ ഇടങ്ങളില്‍ അനുയോജ്യമാണ്. ഇത് വെള്ളത്തില്‍ വളരുകയും അന്തരീക്ഷത്തില്‍ ഈർപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് വീട്ടിലെ തണുപ്പ് കൂട്ടുന്നു. അതുപോലെയാണ് ടില്ലാൻസിയ ചെടികളും. ഈ പ്ലാന്റിനും മണ്ണ് ആവശ്യമില്ല. വെള്ളവും വളരെ കുറച്ച്‌ മാത്രം മതി. ഇവ വീട്ടിലെ അന്തരീക്ഷം വേഗം തണുപ്പിക്കാൻ സഹായിക്കുന്നു.

Hot Topics

Related Articles