പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 25 സ്ഥാനാര്‍ഥികൾ

തിരുവല്ല :
പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 25 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് സ്ഥാനാര്‍ഥികളുടെ എണ്ണം വ്യക്തമായത്. നിയോജക മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തി. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ 61 നാമനിര്‍ദേശ പത്രികയാണ് സൂക്ഷ്മപരിശോധന നടത്തിയത്.
തിരുവല്ല നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ മത്സരരംഗത്തുള്ളത്. ഏഴ് സ്ഥാനാര്‍ഥികള്‍.

Advertisements

തിരുവല്ലയില്‍ 16 ല്‍ 15 പത്രിക സ്വീകരിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥി കെ കെ സുരേന്ദ്രന്റെ പത്രിക തള്ളി. ആറന്മുളയില്‍ 12 പത്രിക സൂക്ഷ്മപരിശോധന നടത്തി. ആറ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യത നേടി. സിപിഐ(എം) ഡമ്മി സ്ഥാനാര്‍ഥി ശങ്കരന്റെ പത്രിക തള്ളി. ‘അടൂരില്‍ 10 പത്രിക ലഭിച്ചതില്‍ നാല് പേര്‍ മത്സരിക്കാന്‍ അര്‍ഹരായി. സിപിഐ ഡമ്മി സ്ഥാനാര്‍ഥി അച്ചുതന്റെ പത്രിക തള്ളി. കോന്നിയില്‍ 12 പത്രിക ലഭിച്ചു. നാല് സ്ഥാനാര്‍ഥികള്‍ മത്സരിക്കാന്‍ യോഗ്യരായി. സിപിഐ (എം) ഡമ്മി സ്ഥാനാര്‍ഥി ആര്‍ ബി രാജീവ് കുമാര്‍, ബിഡിജെഎസ് സ്ഥാനാര്‍ഥി പി ജഗത്പ്രിയ എന്നിവരുടെ പത്രിക തള്ളി. റാന്നിയില്‍ 11 പത്രിക ലഭിച്ചതില്‍ ഒമ്പതെണ്ണം സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിമാരായ പ്രമോദ് നാരായണന്റെ ഒരു പത്രികയും ബിപിന്റെ പത്രികയുമാണ് തള്ളിയത്. നാല് സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിനാണ് വോട്ടെടുപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികള്‍ മണ്ഡലം തിരിച്ച് ചുവടെ ചേർക്കുന്നു.

തിരുവല്ല – മാത്യു ടി തോമസ് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), വര്‍ഗീസ് മാമ്മന്‍ (കേരള കോണ്‍ഗ്രസ്), അനൂപ് ആന്റണി (ബിജെപി), രമേശ് (ബിഎസ്പി), സീന്‍ തോമസ് (സ്വതന്ത്രന്‍), അജു അലക്സ് (സ്വതന്ത്രന്‍), തോമസ് മാമ്മന്‍ (സ്വതന്ത്രന്‍).

ആറന്മുള – വീണാ ജോര്‍ജ് (സിപിഐ (എം)), അബിന്‍ വര്‍ക്കി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന്‍ (ബിജെപി), വി ആര്‍ പ്രഭാകരന്‍ (ബിഎസ്പി), രാധാമണി (എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)), എസ് രാമചന്ദ്രന്‍ (സ്വതന്ത്രന്‍).

അടൂര്‍- പ്രിജി കണ്ണന്‍ (സിപിഐ), സി വി ശാന്തകുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പന്തളം പ്രതാപന്‍ (ബിജെപി), സി എഫ് ശിവകുമാര്‍ (ബിഎസ്പി).

കോന്നി- കെ യു ജനീഷ് കുമാര്‍ (സിപിഐ (എം)), സതീഷ് കൊച്ചുപറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), റ്റി പി സുന്ദരേശന്‍ (ബിഡിജെഎസ്), വര്‍ഗീസ് (സ്വതന്ത്രന്‍).

*റാന്നി- പ്രമോദ് നാരായണ്‍ (കേരള കോണ്‍ഗ്രസ് (എം)), പഴകുളം മധു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), തോമസ് കെ സാമുവേല്‍ (ട്വന്റി 20), ശ്രീഹരി ( സ്വതന്ത്രന്‍).

Hot Topics

Related Articles