കോട്ടയം: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പാചകവാതക ക്ഷാമം അതിരൂക്ഷമായത് കേറ്ററിംങ് മേഖലയെ പ്രതികൂലമായി ബാധിച്ചതായി ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
വിവിധ ചടങ്ങുകൾക്ക് ഭക്ഷണം അടക്കം ക്രമീകരിച്ചു നൽകുന്ന കേറ്ററിംങ് മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പലയിടത്തും ബുക്കിംങ്ങുകാർക്ക് പണം തിരികെ നൽകുകയും നഷ്ടപരിഹാരം നൽകേണ്ടി വരുന്നതുമായ സാഹചര്യമാണ്. നേരത്തെ സംസ്ഥാന സിവിൽ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ കേറ്ററിംങ് അസോസിയേഷന് പാചക വാതകം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഇത് കൂടാതെ കൊള്ളവിലയിൽ പാചകവാതകം കരിഞ്ചന്തയിൽ സുലഭമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ മേഖലകളിൽ പാചകവാതകം ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കരിഞ്ചന്തയിൽ ഇവ സുലഭമായി ലഭിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ നടപടി ആശ്വാസകരമാണ്.
ഇത് കൂടാതെ ഉപഭോകഗത്തിന്റെ 40 ശതമാനം പാചക വാതകം കേറ്ററിംങ് സ്ഥാപന ഉടമകൾക്ക് നൽകുമെന്നായിരുന്നു കമ്മിഷണറുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നതാണ്.
എന്നാൽ, ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഏജൻസികൾക്ക് ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള നടപടി ഉടനടി ഉണ്ടാകണം. ഇത് 80 ശതമാനമായി ഉയർത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇത് കൂടാതെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പാചക വാതക സിലിണ്ടർ നൽകിയിരുന്നത്.
എന്നാൽ, ഇപ്പോൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൈറ്റ് ഓപ്പണാകുന്നില്ല. ബദൽ മാർഗമായ വിറകിൻ്റെ ലഭ്യതക്കുറവ് മറ്റൊരു പ്രശ്നമായി തുടരുന്നു.മറ്റൊരു പരിഹാരമാർഗമായ സി.എൻ.ജി കണക്ഷൻ്റെ ചിലവ് ഭീമമായതാണ്.
ഡെപ്പോസിറ്റും, മീറ്റർ ചാർജും അതിൻ്റെ ഇൻസ്റ്റലേഷൻ ചാർജും ഭീമമായതാണ്. ഇത് താങ്ങാൻ ആകുന്നില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ഡെപ്പോസിറ്റും മീറ്റർചാർജും കുറയ്ക്കുന്നതിനു ആവശ്യമായ നടപടികൾ സർക്കാർ ആരംഭിക്കണം. അടിന്തര സാഹചര്യം കണക്കിലെടുത്ത് ഈ തുക കുറയ്ക്കാനുള്ല ഇടപെടൽ അടിയന്തരമായി ഉണ്ടാകണം.
ഈ സാഹചര്യം അടക്കം ഒഴിവാക്കാൻ സർക്കാരും കമ്മിഷണറും കർശനമായി ഇടപെടണമെന്നും ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ, രക്ഷാധികാരി പ്രിൻസ് ജോർജ്, ജില്ലാ പ്രസിഡൻ്റ് സജി ജേക്കബ്, ജില്ലാ സെക്രട്ടറി ബിജു ഫൈവ് സ്റ്റാർ എന്നിവർ പങ്കെടുത്തു.

