ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ സമ്പാദ്യം നഷ്ടമാകും : സമ്പാദ്യത്തിന്റെ ലാഭ വിഹിതം മറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധി

സിഡ്നി : ദശാബ്ദങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈൻഹാർട്ട് തന്റെ സമ്പാദ്യത്തിന്റെ ലാഭ വിഹിതം മറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി വിധി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ധനികയായ ജീന റെയിൻഹാർട്ടിന് തന്റെ ഖനന സാമ്രാജ്യത്തില്‍ നിന്നുള്ള ലാഭവിഹിതം മറ്റ് രണ്ട് കുടുംബങ്ങളുമായി പങ്കിടേണ്ടി വന്നിട്ടുള്ളത്. 1992ലാണ് ജീന പിതാവിന്റെ ഖനികള്‍ ഏറ്റെടുത്തത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പില്‍ബാരയിലായിരുന്നു ജീനയുടെ ഖനികള്‍. ജീനയുടെ രണ്ട് മക്കളും ജീനയുടെ അച്ഛന്റെ ബിസിനസ് പങ്കാളികളുടെ മക്കളുമാണ് സ്വത്തിലെ അവകാശത്തിനായി 13 വർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇരുമ്പ് അയിര് ഖനികളില്‍ നിന്നുള്ള ലാഭ വിഹിതമാണ് ജീനയ്ക്ക് പങ്ക് വയ്ക്കേണ്ടി വരിക. പില്‍ബറ മേഖലയിലുള്ള വൻ ലാഭകരമായ ഇരുമ്പയിര് ഖനികളില്‍ നിന്നുള്ള റോയല്‍റ്റിയെച്ചൊല്ലിയായിരുന്നു ഈ തർക്കം നിലനിന്നിരുന്നത്. അതേസമയം ഖനനത്തിനുള്ള അവകാശം റെയിൻഹാർട്ടിന്റെ പക്കല്‍ തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.

Advertisements

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇരുമ്പയിര് പദ്ധതികളിലൊന്നായ ഹോപ്പ് ഡൗണ്‍സിനെ കേന്ദ്രീകരിച്ചാണ് ഈ നിയമതർക്കം നടന്നത്. ലാഭകരമായ ഖനന അവകാശങ്ങള്‍ തങ്ങള്‍ക്ക് സ്പർശിക്കാൻ കഴിയാത്ത വിധം കുടുംബ ട്രസ്റ്റില്‍ നിന്നും ബിസിനസിന്റെ മറ്റൊരു ഭാഗത്തേക്ക് അമ്മ മാറ്റിയെന്നായിരുന്നു ജീന റെയിൻഹാർട്ടിന്റെ മക്കളുടെ പ്രധാന പരാതി. ദശകങ്ങള്‍ക്ക് മുമ്പ് ഈ ഖനന മേഖലകള്‍ കണ്ടെത്തുന്നതില്‍ ഇവർ വഹിച്ച പങ്കാണ് വിധിയില്‍ നിർണ്ണായകമായത്. റെയിൻഹാർട്ടിന്റെ കമ്പനിയായ ഹാൻ‌കോക്ക് പ്രോസ്പെക്റ്റിംഗ് ഈ ആസ്തികളുടെ പൂർണ്ണ നിയന്ത്രണം കൈവശം വെച്ചിരുന്നെങ്കിലും പങ്കാളികളുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 83.2 കോടി ഓസ്‌ട്രേലിയൻ ഡോളറാണ് റെയിൻഹാർട്ടിന്റെ കമ്പനിക്ക് ലഭിച്ചത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിധി ജീന റെയിൻഹാർട്ടിന്റെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. കോടിക്കണക്കിന് ഡോളർ റോയല്‍റ്റി ഇനത്തില്‍ ഇനി അവർക്ക് ഈ കുടുംബങ്ങള്‍ക്ക് കൈമാറേണ്ടി വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ വനിതകളില്‍ ഒരാളായ ജിന റെയിൻഹാർട്ടിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിയമപരമായ തിരിച്ചടിയാണ്. ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് ജീനയെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Hot Topics

Related Articles