അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു.

ഈരാറ്റുപേട്ട : അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു.പാലാ ആർ ഡി ഓ. മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ,അരുവിത്തുഫൊറോന വികാരി വെരി റവ ഫാ.മാത്യു ചന്ദ്രൻകുന്നേൽ,ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: വി പി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. യോഗത്തിൽ ജനപ്രതിനിധികൾ,കേരള പോലീസ്,എക്സൈസ്,ഫയർഫോഴ്സ്,കെഎസ്ഇബി,ആരോഗ്യ വിഭാഗം,റവന്യൂ,വാട്ടർ അഥോററ്റി,കേരള ഇലക്ട്രിസിറ്റി ബോർഡ്,പൊതുമരാമത്ത് റോഡ് വിഭാഗം തുടങ്ങി വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ പങ്കെടുത്തു .കുറ്റമറ്റ രീതിയിൽ മികച്ച സൗകര്യങ്ങൾ തിരുനാളിനായി ഒരുക്കുമെന്ന് പാലാ ആർ ഡി ഒ മുഹമ്മദ് സഫീർ ഇ അറിയിച്ചു.ചരിത്രപ്രസിദ്ധമായ അരുവിത്തുറ തിരുനാളിന് ഏപ്രിൽ 22 ന് അരുവിത്തുറ ഫൊറോനാപള്ളി വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ കൊടിയേറ്റും.23ന് ചരിത്രപ്രസിദ്ധമായ രാത്രി പ്രദക്ഷിണവും 24ന് പകൽ പ്രദക്ഷിണവും അരങ്ങേറും .ഒരു ഇടവേളയ്ക്കുശേഷം പ്രധാന തിരുനാൾ ദിനങ്ങളിൽ വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്…

Advertisements

Hot Topics

Related Articles