തെരഞ്ഞെടുപ്പ് പ്രചാരണം : രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിശോധന

ചെന്നൈ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തമിഴ്നാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ പരിശോധിച്ചത്.

Advertisements

രാഹുല്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതിന്‌ പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്‌ക്വാഡ് പരിശോധന നടത്തി. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് പരിശോധന നടത്തിയതെന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ പറഞ്ഞു.

Hot Topics

Related Articles