ദേശീയ നിയോ നാറ്റോളജി ഫോറംസംസ്ഥാന സമ്മേളനം 24 മുതൽ

ഏറ്റുമാനൂർ : ദേശീയ നിയോ നാറ്റോളജി ഫോറത്തിന്റെ ( എൻ എൻ എഫ്) 32മത് സംസ്ഥാന സമ്മേളനം ഏപ്രിൽ 24, 25 ,26 തീയതികളിൽ ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
24ന് വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ശിൽപ്പശാലകളും , 25 , 26 തീയതികളിൽ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുള്ള ശിശുരോഗ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള
തുടർ വിദ്യാഭ്യാസ
പരിപാടികളും നടക്കും.
400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
25ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ എൻ എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.
ഒ.ജോസ് അധ്യക്ഷത വഹിക്കും. ദേശീയ പ്രസിഡന്റ് ഡോ.വി. സി .മനോജ് മുഖ്യപ്രഭാഷണം നടത്തും . ഡോ . ജോസഫ് പാറ്റാനി, ഐ എപി മുൻ ദേശീയ പ്രസിഡന്റ് മാരായ ഡോ.എം.കെ. സി. നായർ , ഡോ. രമേഷ് കുമാർ , ഡോ. ടി. യു. സുകുമാരൻ , ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ.നന്ദകുമാർ , ഡോ. ലിൻസ്, ഡോ. കെ പി ജയപ്രകാശ്
തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഐ എ പി ജില്ലാ പ്രസിഡന്റ്
ഡോ. കെ. പി. ജയപ്രകാശ്, എൻ എൻ എഫ് ജില്ലാ ചെയർമാൻ ഡോ. ജോസഫ് പാറ്റാനി, ഡോ.ഡി.ബാലചന്ദ്രർ, സെക്രട്ടറി ഡോ. ലിൻസ് പോൾ എന്നിവർ പങ്കെടുത്തു .

Advertisements

Hot Topics

Related Articles