കുറവിലങ്ങാട്:കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി 30 ന് നടക്കും. ഏപ്രിൽ 19 മുതൽ നടന്നു വരുന്ന ദശാവതാരം ചന്ദനം ചാർത്ത് 29 ന് വിശ്വരൂപ ദർശനത്തോടെ സമാപിക്കും.കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്ര കലകൾ അടക്കം വിവിധ കലാപരിപാടികൾക്ക് ക്ഷേത്രം വേദിയായി.ദശാവതാരം ചന്ദനം ചാർത്ത് ദർശിക്കുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനും നിരവധി ഭക്തരാണ് എത്തിയത്.
നാളെ വൈകുന്നേരം ഏഴ് മണിക്ക് ടോപ് സിംഗർ ഗായിക ടെസ്സ ബിജോ അവതരിപ്പിക്കുന്ന സംഗീതാരാധന.
28 ന് ഡോ പി ആർ ജയശ്രിയും കോഴിക്കോട് ശ്രീജു ശ്രീനിവാസും ചേർന്ന് അവതരിപ്പിക്കുന്ന വീണക്കച്ചേരി. 29 ന് ശ്രീവത്സം വേണുഗോപാൽ അവതരിപ്പിക്കുന്ന പാഠകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നരസിംഹജയന്തി ദിനമായ 30 ന് രാവിലെ 7ന് കദളിക്കുല സമർപ്പണം നടക്കും.തിരുവരങ്ങിൽ 7 മുതൽ പഞ്ചരത്നകീർത്തനാലാപനം .9 മുതൽ കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസജപഹരി.12 ന് ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ലക്ഷ്മീ നരസിംഹ പൂജ.ഒരുമണി മുതൽ നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ.
വൈകുന്നേരം എഴിനു ശ്രുതിലയ വള്ളിച്ചിറ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവ നടക്കും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി പ്രകാശ് പുതിയാപറമ്പിൽ , ജയേഷ് പി ആർ, രതീഷ് കെ എസ്, അമൽ സുനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

