കോട്ടയം: ഗാന്ധിനഗറിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇയാളിൽ നിന്നും 27.73 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ആലപ്പുഴ കോമളപുരം അവലൂക്കുന്ന് നെടിയമ്പോല വീട്ടിൽ ശ്യാംകുമാർ എസി (37)നെയാണ് ഗാന്ധിനഗർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്നാണ് ഏപ്രിൽ 26 ന് പൊലീസ് സംഘം പരിശോധന നടത്തിയത്. പുലർച്ചെ 3.40 മണിയോടെ പ്രതിയെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Advertisements

