ഇന്ധന വിലവർധനവ് പ്രതീക്ഷിച്ച പെട്രോൾ പമ്പുകളിൽ പൂഴ്ത്തി വയ്ക്കൽ എന്നു പരാതി: ഇന്ധനം ഇല്ലെന്നതിന്റെ പേരിൽ പമ്പുകൾ അടച്ചിടുന്നതായി ആരോപണം

കോട്ടയം : ഇന്ധന വിലവർധനവു പ്രതീക്ഷിച്ച് പെട്രോൾ പമ്പുകളിൽ പൂഴ്ത്തി വയ്ക്കൽ രൂക്ഷമാണെന്ന് പരാതി. ജില്ലയിലെ പല പെട്രോൾ പമ്പുകളും ഇന്ധനം ഇല്ലെന്നതിന്റെ പേരിൽ പെട്രോൾ അടിക്കാൻ എത്തുന്ന വരെ മടക്കി വിടുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്. ഇന്ധന വിലവർധനവിന് കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ധനക്ഷാമം രൂക്ഷമാണെന്ന് പ്രതീതി ജനിപ്പിച്ച് പെട്രോൾ പമ്പുകൾ രംഗത്ത് എത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ചില പെട്രോൾ പമ്പുകൾ ഇന്ധനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പല വാഹനങ്ങളെയും മടക്കിയതായാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ ഇന്ധനക്ഷാമം കൃത്രിമമായി വരുത്തി വില കൂട്ടുന്നതിനുവേണ്ടി തയ്യാറെടുക്കുകയാണ് പമ്പുടമകള്‍ എന്നാണ് ഉയരുന്ന ആരോപണം. കോട്ടയം ജില്ലയിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ അനധികൃത ക്ഷാമമുണ്ടെന്ന് പെട്രോൾ പമ്പ് ഉടമകൾ വരുത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇറാൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് ഇത്തരത്തിൽ പെട്രോൾ ക്ഷാമം രൂക്ഷമായിരിക്കുന്നതെന്നാണ് പമ്പ് ഉടമകൾ നൽകുന്ന സൂചന.

Advertisements

Hot Topics

Related Articles