വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയം കുറുപ്പന്തറയിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകൻ

കോട്ടയം : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയിൽ ശരീരത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി കോൺഗ്രസ് പ്രവർത്തകൻ. കോൺഗ്രസ് പ്രവർത്തകൻ ആയ പ്രിൻസ് താഴക്കത്തടമാണ് ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്ത് എത്തി യത്. ഇന്ന് രാവിലെ 10 മണിയോടെ കുറുപ്പന്തറ ടൗണിൽ പെട്രോൾ അടങ്ങിയ ഭീമായി എത്തിയാണ് കോൺഗ്രസ് പ്രവർത്തകൻ ഭീഷണി മുഴക്കിയത്. തുടർന്ന് പെട്രോൾ തലയിലുടെ ഇയാൾ ഒഴിക്കുകയും ചെയ്തു. സംസ്ഥാനത്ത് എമ്പാടും വിഡി സതീശനെ അനുകൂലിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതിന്റെ ഭാഗമായാണ് കുറുപ്പന്തറയിലും പ്രതിഷേധം ഉയർന്നിരിക്കുന്നത്.

Advertisements

ഇതിനിടെ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട് കോട്ടയം പാമ്പാടിയിലും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന് അരങ്ങൊരുങ്ങുന്നുണ്ട്. പാമ്പാടിയിലെ കോൺഗ്രസുകാരും അനുഭാവികളും ചേർന്ന് ഇന്ന് മെയ് എട്ട് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാമ്പാടി പാർട്ടി ഓഫീസിന്റെ മുമ്പിൽ നിന്നും പ്രകടനം നടത്തും.

Hot Topics

Related Articles