കോട്ടയം പാലായിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് തലയോലപ്പറമ്പ് സ്വദേശി 

പാലാ :  മുണ്ടാങ്കലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വെള്ളൂർ ഇരുമ്പയം  തണ്ണിപ്പള്ളിയിൽ മിഥുൻ ജോസ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്.  പാലാ പ്രവിത്താനം  ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ആണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles