എറണാകുളം കുന്നത്തുനാട്ടില്‍ ഇടിമിന്നലില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു ; ഇടിമിന്നലേറ്റ് വീടിൻ്റെ ഭിത്തി തകർന്ന് വീണു 

കൊച്ചി : എറണാകുളം കുന്നത്തുനാട്ടില്‍ ഇടിമിന്നലില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തില്‍ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച്‌ വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്. പ്രദേശത്തെ മൂന്നോളം വീടുകള്‍ക്ക് കേടുപറ്റി. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകള്‍ക്ക് കേടുപറ്റി. പല വീടുകളിലും ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles