ഫോട്ടോ : സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാഘടക ത്തിന്റെ വാർഷിക യോഗവും കുടുംബ സംഗവും സ്പിക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി തേക്കിൻകാട് ജോസഫ്, ജില്ലാപ്രസിഡന്റ് സേതു, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. വിജയകുമാർ രക്ഷധികാരി ഡോ. നടുവട്ടം സത്യശീലൻ, മലയാള മനോരമ എഡിറ്റൊറിയൽ മുൻ ഡയറക്ടർ തോമസ് ജേക്കബ്, എം. ജി. സർവകാലശാല ജേണലിസം വകുപ്പ് മുൻ മേധാവി പ്രോ. മാടവന ബാലകൃഷ്ണ പിള്ള, സംസ്ഥാന സെക്രട്ടറി പി. അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹക്കിം നട്ടാ ശ്ശേരി എന്നിവർ സമിപം
കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകരുടെ പെൻഷൻ ഉയർത്തുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് പൂർണ പിന്തുണ യുണ്ടാകുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം പലതവണ താൻ ഉന്നയിച്ചിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. സീനിയർ ജേണലിറ്റ്സ് ഫോറം ജില്ലാ ഘടക ത്തിന്റെ വാർഷികാ ഘോഷത്തിന്റപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് സേതു അധ്യക്ഷനായി. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, എം ജി സർവകലാശാല ജേണലിസം വകുപ്പ് മുൻ മേധാവി പ്രൊഫ. മാടവന ബാലകൃഷ്പിള്ള,സീനിയർ ജേണലിസ്റ്റ്സ് ഫോറംരക്ഷാധികാരിഡോ. നടുവട്ടം സത്യശീലൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹക്കിം നട്ടാശേരി, സംസ്ഥാന സെക്രട്ടറി പി. അജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഷാജിജേക്കബ് എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ഫോറം കലാ സാംസക്കാരിക വിഭാഗം കൺവീനർ പഴയിടം മുരളിയുടെ നേതൃത്വത്തിൽ കലാ പരിപാടികൾ അരങ്ങേരി.


