മര്യാത്തുരുത്ത് 63 നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം ചേർന്നു

മര്യാത്തുരുത്ത് : എസ്.എൻ.ഡി.പി. ശാഖയുടെ പോഷക സംഘടനയായ 63 നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡണ്ട് ഇന്ദിരാ രാജപ്പൻ്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ ചേർന്നു. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ് റ്റി.എസ്. മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലളിത ജയപ്രകാശ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

Advertisements

പുതിയ ഭാരവാഹികളായി ഓമന പ്രദീപ് (പ്രസിഡന്റ്), സബിത പ്രേംജി (വൈസ് പ്രസിഡന്റ്),
ലളിത ജയപ്രകാശ് (സെക്രട്ടറി),
രാജിമോൾ കെ.ആർ. (ഖജാൻജി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി
സജിത ടി. സുരേഷ്,
ഉഷ സജീവ്,
ഷീല രാജേന്ദ്രൻ, ശോഭന പ്രഭാകരൻ, പുഷ്പ സേവി എന്നിവരെയും യൂണിയൻ പ്രതിനിധികളായി
ഷീലാ മോഹൻ,
ദീപാ ഷാജി,
രാമദേവി എന്നിവരെയും തിരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാഖാ വൈസ്പ്രസിഡൻ്റ്
സി.ആർ.പൊന്നപ്പൻ,
ശാഖാ സെക്രട്ടറി
ടി.എൻ. സുരേഷ്,
ശാഖാ കമ്മറ്റി അംഗം
ബിനീഷ് കുമാർ,
യൂണിയൻ കമ്മറ്റി അംഗം സതീഷ് കുമാർ മണലേൽ എന്നിവർ
പ്രസംഗിച്ചു.

Hot Topics

Related Articles