മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ബായാറിലാണ് കാളകളെ കയറ്റിയ പിക്കപ്പ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീല്‍ നല്കിയ പരാതിയില്‍ രണ്ട് പേർക്കെതിരെ കേസെടുത്തു.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. പിക്കപ്പില്‍ മഞ്ചേശ്വരത്തേക്ക് നാല് കാളകളെയാണ് കൊണ്ടുവന്നത്. രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞു നിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. പിക്കപ്പ് തടഞ്ഞ ബൈക്കിലുണ്ടായിരുന്നവർ അസഭ്യം പറയുകയും വടികള്‍ വീശി ഭീഷണി മുഴക്കുകയും ചെയ്തെന്ന് ഡ്രൈവർ ഇബ്രാഹിം ഖലീല്‍ പറഞ്ഞു. നേരത്തെയും സമാന സംഭവം കാസർകോട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇബ്രാഹിം ഖലീല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനീത്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.


