വർധിച്ചു വരുന്ന ഓൺലൈൻ ഉപയോഗത്തിനിടയിലും വായനാ ശീലവും ലൈബ്രറികളുടെ പ്രാധാന്യവും ഒട്ടും കുറയുന്നില്ല : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ഫോട്ടോ : കോട്ടയം പ്രസ് ക്ലബിൽ ലണ്ടൻ ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സംഗമത്തിൽ എഴുത്തുകാരി ലാലി രംഗനാഥിനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആദരിക്കുന്നു

Advertisements

കോട്ടയം :
വർധിച്ചു വരുന്ന ഓൺലൈൻ ഉപയോഗത്തിനിടയിലും വായനാ ശീലവും ലൈബ്രറികളുടെ പ്രാധാന്യവും ഒട്ടും കുറയുന്നില്ലെന്ന് നിയസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ലണ്ടൻ ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ (ലിമ)ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി തുടങ്ങി സംസ്ഥാനത്തുള്ള വലുതും ചെറുതുമായ ആയിരക്കണക്കിന് ലൈബ്രറികൾ ഇന്നും സാമൂഹികമായ മുന്നേറ്റത്തിൻ്റെ ചാലകശക്തികളാണ്.
ഭാവനയുടെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോഴും സമൂഹത്തിൻ്റെ നേർക്കാഴ്ചകളെ തീഷ്‌ണമായി അവതരിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻ ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.
ചടങ്ങിൽ കാരൂർ സോമൻ അധ്യക്ഷനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി എഴുത്തുകാരെ ചടങ്ങിൽ ആദരിച്ചു. പുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരൻ കാരൂർ സോമൻ നിർവഹിച്ചു. കിളിരൂർ രാധാകൃഷ്ണൻ, ഡോക്ടർ പോൾ മണലിൽ, സനിൽ പി തോമസ്, സുധാകരൻ ചന്തവിള
. ഡോക്ടർ ആനിയമ്മ ജോസഫ്,സിജിത അനിൽ, ബാലചന്ദ്രൻ അമ്പലപ്പാട്ട് തുടങ്ങിയവർ നിരവധി എഴുത്തുകാർ സംഗമത്തിൽ പങ്കെടുത്തു.
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം സാബു ശങ്കറിന്റെ ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി എന്ന നോവലിനും, കവിതാ വിഭാഗം പുരസ്കാരം സുധാകരൻ ചന്തവിളയുടെ ഏകാത്മകം എന്ന കവിതയ്ക്കും ലഭിച്ചു.
മിനി സുരേഷ്, ലാലി രംഗനാഥ്, റാണി വിനോദ,, ജോൺസൺ ഇരി ങ്ങോൾ, തങ്കച്ചൻ
മേരി അലക്സ്, കലാ മോഹൻ ദാസ് എന്നിവർ സംസാരിച്ചു

Hot Topics

Related Articles