തമിഴ്നാടിന് ഇനി പൂർണ സമയ പൊലീസ് മേധാവി ; ഡിജിപിയായി മഹേഷ് കുമാർ അഗർവാൾ ചുമതലയേറ്റെടുത്തു 

ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) മഹേഷ്‌ കുമാർ അഗർവാള്‍. 1994 ഐപിഎസ് ബാച്ച്‌ ഉദ്യോഗസ്ഥനാണ്. നിലവില്‍ ദില്ലിയില്‍ ബിഎസ്‌എഫ് ഡിജിപിയാണ് മഹേഷ്‌ കുമാർ. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബിഎസ്‌എഫ് ഈസ്റ്റേണ്‍ കമാൻഡിന്റെ സ്പെഷ്യല്‍ ഡയറക്ടർ ജനറലെന്ന അധിക ചുമതലയും അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്‍സിയുടെ മൂന്നംഗ പാനലില്‍ നിന്നാണ് നിയമനം. നേരത്തെ സ്റ്റാലിൻ സർക്കാർ സ്ഥിരം ഡിജിപിയെ നിയമിച്ചിരുന്നില്ല. ആക്റ്റിംഗ് ഡിജിപി നിയമനത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. സംസ്ഥാനങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ടാണ് ഡിജിപി നിയമനത്തെ ഡിഎംകെ കണ്ടിരുന്നത്.

Advertisements

തമിഴ്‌നാട് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ മഹേഷ് അഗർവാളിന് അടുത്തിടെയാണ് കേന്ദ്ര സർക്കാർ ഡയറക്ടർ ജനറല്‍ പദവിയിലേക്ക് (ഡിജിപി റാങ്ക്) സ്ഥാനക്കയറ്റം നല്‍കിയത്. ഇതിനുമുമ്പ് തമിഴ്‌നാട്ടില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഉള്‍പ്പെടെയുള്ള നിർണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ ക്രമസമാധാന ചുമതലകള്‍ക്ക് പുറമെ ആംഡ് പൊലീസ് ഡയറക്ടർ ജനറല്‍, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യല്‍ ഡയറക്ടർ ജനറല്‍ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട്ടിലെ പൊലീസ് ഭരണ പരിഷ്കാരങ്ങള്‍ക്കായി രൂപീകരിച്ച അഞ്ചാം പൊലീസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച വിദഗ്ധ സംഘത്തില്‍ മഹേഷ് കുമാറും അംഗമായിരുന്നു. മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Hot Topics

Related Articles