കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചിൽകടവ് ഭാഗത്ത് മരങ്ങൾ കാടുപിടിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നതായി പരാതി

കോട്ടയം : കോട്ടയം മുനിസിപ്പാലിറ്റി പതിനഞ്ചിൽകടവ് ഭാഗം 45,46 വാർഡുകളുടെ ഭാഗമായുള്ള റോഡിൽ പതിനഞ്ചിൽകടവ് മുസ്ലിം പള്ളിയിലേക്ക് പോകുന്ന വഴി ഇലക്ട്രിക് പോസ്റ്റിന് ചുറ്റും മരങ്ങൾ കാടുപിടിച്ചു നിൽക്കുന്നതായി പരാതി. ഇത് കാരണം ഇതുവഴിയുള്ള വാഹനങ്ങൾക്ക് പോലും കടന്നു വരാൻ പറ്റാത്ത രീതിയിൽ വഴിയിലേക്ക് മരത്തിന്റെ ശിഖരങ്ങൾ തള്ളി നിൽക്കുകയാണ്. ഇതുവഴിയുള്ള വഴിവിളക്കുകൾ കത്താത്ത രീതിയിൽ നിൽക്കുകയാണെന്നും നാട്ടുകാർ പരാതിയായി പറയുന്നു.

Advertisements

മഴയും കാറ്റും ശക്തമായാൽ ഇവ മറിഞ്ഞ് റോഡിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. രാത്രികാലങ്ങളിൽ ഈ ഭാഗങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ കുറ്റാകൂരിരുട്ടാണ് ആയതിനാൽ അധികൃതർ എത്രയും വേഗം പ്രദേശത്തെ കാട് വെട്ടിതെളിച്ച് ടച്ചിങ് മാറ്റിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles