പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം : മൂന്നര പവൻ സ്വർണം മോഷണം പോയി

തിരുവനന്തപുരം: പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്. ഉഷാകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പാറശാല പൊലീസും ഡോഗ്‌ സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisements

പാറശാല മേഖലയില്‍ മാസങ്ങളായി മോഷണം പതിവാണ്. പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും വരെ മോഷണം നടക്കുന്നുണ്ട്. പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടയില്‍ രണ്ട് കള്ളന്മാരെ കഴിഞ്ഞയാഴ്ച നാട്ടുകാർ പിടികൂടിയിരുന്നു.

Hot Topics

Related Articles