അന്ന് കുട്ടികളില്ലാതെ അടച്ചു പൂട്ടൽ ഭീഷണി നേരിട്ടു ; ഇന്ന് സ്കൂളിലെത്തിയത് 40 വിദ്യാർത്ഥികൾ ; മാതൃകയായി വൈക്കം അയ്യർകുളങ്ങര ഗവ.യു.പി സ്കൂൾ 

ഫോട്ടോ: വൈക്കം അയ്യർകുളങ്ങര ഗവൺമെൻ്റ് യുപി സ്‌കൂളിലെ ഇരട്ട കുട്ടികളായഅരവ്, അഭിനവ് , മിലൻ മാൻസ , പാർത്ഥസാരഥി,ചന്ദ്രമൗലി, ആദി ലക്ഷ്മി, അതിഥിലക്ഷ്മി എന്നിവർ

Advertisements

വൈക്കം: കുട്ടികളില്ലാതെഅടച്ചുപൂട്ടൽ ഭീഷണി നേരിട്ട അയ്യർകുളങ്ങര ഗവൺമെൻ്റ് യുപി സ്‌കൂളിന് പുതുജീവൻ. ഇക്കുറി 40 കുട്ടികൾ പുതുതായി സ്കൂളിൽ എത്തിയതോടെയാണ് സ്കൂൾ വീണ്ടും പുതിയ വഴിയിലേയ്ക്കു തുറന്നത്. ഇക്കുറി എത്തിയ കുട്ടികളിൽ 24 പേർ എൽ.കെ.ജിയിലാണ് പ്രവേശനം നേടിയത്.  സ്‌കൂളിലാകെ ഇപ്പോൾ 172 വിദ്യാർഥികളുണ്ട്.നാട്ടുകാരുടേയും അധ്യാപകരുടേയും പിടിഎയുടേയും പ്രവർത്തനഫലമായാണ് സ്കൂൾ കരകയറിയത്.  സ്‌കൂളിലെ പ്രവേശനോത്സവം ഇക്കുറി വർണാഭമാക്കിയത് സ്‌കൂളിലെ നാലു ജോഡി ഇരട്ടകുട്ടികളായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സ്‌കൂളിൽ വിവിധ ക്ലാസുകളിലായി അഞ്ച് ഇരട്ടകുട്ടികളാണുള്ളത്. ഇതിൽ എൽ കെ ജിയിൽ  പ്രവേശനം നേടിയ തെക്കേനട ശൈലശ്രീയിൽ രാജപ്രശാന്ത് അനുസുന്ദർ ദമ്പതികളുടെ മക്കളായ ചന്ദ്രമൗലി,പാർഥസാരഥി, ചെട്ടിമംഗലം തോട്ടുപുറത്ത് വി.ടി.വിനീഷ് എം.പാർവതി ദമ്പതികളുടെ മക്കളായ മിലൻ വി.പാർവതി, മിൻസ വി.പാർവതി എന്നിവരാണ് നവാഗതർ.

രണ്ടാം ക്ലാസിൽ പഠിക്കുന്ന തെക്കേനട വെള്ളിയംപള്ളിൽ എസ്. ലിജീഷ്മോൻ , വി.പി.പ്രീത ദമ്പതികളുടെ മക്കളായ അഭിനവ് ലിജീഷ്,ആരവ് ലിജീഷ് മൂന്നാംക്ലാസിൽ പഠിക്കുന്ന അയ്യർകുളങ്ങര ദേവസ്വംതറ പി.മധു, കെ.പി പ്രസന്നമോൾ എന്നിവരുടെ മക്കളായ എം. ആദിലക്ഷ്മി,എം. അതിഥിലക്ഷ്മി എന്നിരുംഇരട്ട സഹോദരങ്ങളാണ്.

 ഏഴാം ക്ലാസിൽ പഠിക്കുന്ന പടിഞ്ഞാറെക്കര പുതിയ നികർത്തിൽ രാജ്കുമാർ പ്രശാന്തിനി ദമ്പതികളുടെ മക്കളായ റിഷികരാജ്കുമാർ, ഋതുനന്ദ രാജ്കുമാർ എന്നിവർ പനിബാധിച്ചതിനെ തുടർന്ന് എത്തിയില്ല.രൂപത്തിലെ സാമ്യത

മൂലം ഇരട്ടകളെ ചിലപ്പോൾ മാറിപ്പോകാറുണ്ടെന്നും വലിയ കുസൃതികളൊന്നും ഇല്ലാത്ത ഇവർ പഠിക്കാനും സമർഥരാണെന്ന് എച്ച് എം ഇൻ ചാർജ് സതീഷ് വി. രാജ് , സ്റ്റാഫ് സെക്രട്ടറി ആതിര മോഹൻ എന്നിവർ പറഞ്ഞു.

Hot Topics

Related Articles