മുല്ലപ്പെരിയാർ നിരീക്ഷണ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയായ ടി.കെ ശിവരാജനെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമായ തീരുമാനമെന്ന് ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്. കേന്ദ്ര നടപടി അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. അകാരണമായാണ് ശിവരാജനെ മാറ്റിയത് കേരളവുമായി ആലോചിച്ചിട്ടല്ല. ഇതിനാൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായുനടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Advertisements
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ രണ്ടു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം വേണമെന്നും കേരള ജനതയുടെ സുരക്ഷയാണ് പ്രധാനമെന്നും മോൻസ് ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് നിലപാടെന്നും തമിഴ്നാടിന് വെള്ളം കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.


