കൂരോപ്പടയിലെ കൂട്ട ആത്മഹത്യ ; ചികിത്സയിലായിരുന്ന 12 വയസുകാരൻ അലനും മരിച്ചു ; മാതാപിതാക്കളും സഹോദരിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു 

കോട്ടയം  ളaക്കാട്ടൂർ മറ്റപള്ളിയിൽ കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ചികിത്സയിൽ ആയിരുന്ന അവസാനത്തെ ആളും മരിച്ചു. മകൻ അലൻ തോമസ് (12) ആണ് മരിച്ചത്.  കുടുംബനാഥൻ ജോബിയും (50)  ഭാര്യ ജസ്‌നയും മകൾ മരിയയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Advertisements

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനാണ് വീട്ടിൽ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരൻ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്‌എസ്‌എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

Hot Topics

Related Articles