പാലാ: പുതിയ സർക്കാർ അധികാരമേറ്റ ദിവസം തന്നെ അങ്കണവാടി വർക്കർ മാർക്കും ഹെൽപ്പർമാർക്കും 1000 രൂപ വീതം വർധിപ്പിക്കാൻ തീരുമാനിച്ച നടപടിയെ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അഭിനന്ദിച്ചു. സംസ്ഥാനത്തെ 66,440 ജീവനക്കാർക്ക് വർധനവിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര സർക്കാരും വേതനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് രമേഷ് ബാബു ആവശ്യപ്പെട്ടു.
Advertisements


