ബിൽ അടച്ചിട്ടും കൃത്യമായി സേവനം ലഭിച്ചില്ല: ബി.എസ്.എൻ.എല്ലിനെതിരെ പൊതുപ്രവർത്തകന്റെ പരാതിയിൽ കൺസ്യൂമർ കോടതി വിധി

കോട്ടയം: ബിൽ കൃത്യമായി അടച്ചിട്ടും സേവനം ലഭിച്ചില്ലെന്ന പരാതിയിൽ ബി.എസ്.എൻ.എല്ലിന് എതിരെ കൺസ്യൂമർ കോടതി വിധി. പൊതുപ്രവർത്തകനും കോട്ടയം നഗരസഭ കൗൺസിലറുമായ പി.സി സുരേഷ് (സജി കോട്ടയം) നൽകിയ പരാതിയിലാണ് കൺസ്യൂമർ കോടതി വിധി. പരാതിക്കാരനായ സുരേഷ് കഴിഞ്ഞ 25 വർഷമായി ബി.എസ്.എൻ.എൽ പോസ്റ്റഅ പെയ്ഡ് സർവീസിന്റെ ഉപഭോക്താവാണ്. ബിൽ അടച്ചിട്ടും കൃത്യ സമയത്ത് സർവീസ് ആക്ടിവേറ്റ് ചെയ്ത് കൊടുക്കാത്തതിന് എതിരെയാണ് കേസ് നൽകിയത്. ജനപ്രതിനിധിയും, പൊതുപ്രവർത്തകനുമായ പരാതിക്കാരന് ഇതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങൾ കണക്കിലെടുത്ത കോടതി പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. ഇത് കൂടാതെ കോടതി ചിലവും പലിശ സഹിതം നൽകാനും ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരെ ബി.എസ്.എൻ.എൽ നൽകിയ അപ്പീൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ തള്ളുകയും ചെയ്തു. പരാതിക്കാരന് വേണ്ടി അഡ്വ.നവ്യാ സുരേഷ്, അഡ്വ.ഗോപികാ കൃഷ്ണൻ എന്നിവർ ഹാജരായി.

Advertisements

Hot Topics

Related Articles