ജി.എസ്.ടി തുണച്ചിട്ടും കേക്ക് വില താഴ്ത്താതെ കച്ചവടക്കാർ; കേക്ക് വില വർദ്ധിപ്പിക്കാൻ നീക്കം നടക്കുന്നതായി ആരോപണം: ബേക്കറികൾ വില വിവര പട്ടിക പോലും പ്രസിദ്ധീകരിക്കുന്നില്ലെന്ന് എബി ഐപ്പ് 

കോട്ടയം:  ജി എസ് ടി നികുതി ഇളവിലൂടെ കേക്ക് നിർമ്മാണത്തിന് ആവശൃമായ സാധന സാമഗ്രികളുടെ വിലയിൽ വലിയ കുറവ് ഉണ്ടായിട്ടു൦ വില കുറക്കാതിരുന്ന കേക്ക് നിർമ്മാതാക്കൾ ക്രിസ്തുമസ് പുതുവൽസര വിപണി ലക്ഷ്യമാക്കി കേക്ക് വില വീണ്ടും വർദ്ധിപിക്കാൻ നീക്കം നടത്തുന്നതായി ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മിക്ക സാധനങ്ങളുടെയു൦ നികുതി പതിനെട്ട് ശതമാനത്തിൽ നിന്നു അഞ്ച് ശതമാനമായി കുറച്ചിരുന്നു എന്നാൽ ഇതിനെ മറയാക്കി കൊള്ളലാഭ൦ കൊയ്യാനുള്ള നീക്കത്തിനെതിരെ ജി എസ് ടി വിഭാഗത്തിനു പരാതി നൽകുമെന്നു൦ എബി ഐപ്പ് പറഞ്ഞു. നികുതി ഇളവിന് ശേഷം ബേക്കറി ഉൽപ്പന്നങ്ങൾക്ക് വിലകുറയു൦ എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലു൦ അത് ഉണ്ടായില്ല മിക്ക ബേക്കറികളിലു൦ വില വിവര പട്ടിക പോലു൦ പ്രസിദ്ധപെടുത്തിയിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു.

Advertisements

Hot Topics

Related Articles